ആസ്വാദനത്തിനായി കഞ്ചാവ് ഉപയോഗിക്കാം, വില്പനയ്ക്ക് തുടക്കമിടുന്നു

ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വില്‍പനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമാവും.

21നു മേല്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുത്തന്‍ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മര്‍ഫി വിശേഷിപ്പിച്ചത്.

  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ

ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉല്‍പാദിപ്പിപ്പിക്കുന്ന 7 ശാലകള്‍ക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് വില്‍ക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

ന്യൂജഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയയും കഞ്ചാവ് ഉപയോഗത്തിനു നിയമസാധുത നല്‍കിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കായി യുഎസിലെ 37 സംസ്ഥാനങ്ങള്‍ കഞ്ചാവ് ഉപയോഗം അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us