ഡിജിറ്റൽ ആയി ഇനി കെഎസ്ആർടിസിയും

തിരുവനന്തപുരം : ചില്ലറ ഇല്ലെന്ന സ്ഥിരം പരാതികൾക്ക് ഇനി പ്രസക്തി ഇല്ല. കെഎസ് ആർടിസി ബസ്സുകളിൽ ഇനി ഫോൺ പേ സൗകര്യം ഒരുങ്ങുകയാണ്. ബസ് യാത്ര കൂടുതല്‍ സു​ഗമമാക്കാന്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ പക്കല്‍ പണമില്ലെങ്കില്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാനാകും. ബസിലും റിസര്‍വേഷന്‍ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടര്‍ കാണിക്കുന്ന ക്യൂആര്‍ കോഡ് വഴിയാണ് മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് തുക കൈമാറുക.

  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫോണ്‍ പേ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
[masterslider id="10"]

Related posts

Click Here to Follow Us