പത്മ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ജനറൽ ബിപിൻ റാവത്തിന് പത്മ വിഭൂഷൺ

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തരം പത്മവിഭൂഷണ്‍ നൽകി ആദരിക്കും.  കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനും, അന്തരിച്ച ബി.ജെ.പി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിങ്,  ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർക്ക് പത്മഭൂഷണ്‍ നല്‍കി ആദരിക്കും.

ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും തലപ്പെത്തെത്തിയ ഭാരതീയരായ സത്യ നാദല്ലക്കും സുന്ദര്‍ പിചൈക്കും പത്മവിഭൂഷണ്‍ ലഭിക്കും.

  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

2022ലെ പത്മശ്രീ പുരസ്‌കാരങ്ങൾക്കായി കർണാടകയിൽ നിന്നുള്ള അഞ്ച് പ്രമുഖ വ്യക്തികളെ തിരഞ്ഞെടുത്തു. 2021 ജൂണിൽ അന്തരിച്ച പ്രമുഖ ദളിത് പ്രവർത്തകനും കവിയുമായ സിദ്ധലിംഗയ്യയ്ക്ക് സാഹിത്യ വിഭാഗത്തിൽ മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകി ആദരിച്ചു. കലയിലെ സംഭാവനയ്ക്ക് എച്ച്ആർ കേശവമൂർത്തി, സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സുബ്ബണ്ണ അയ്യപ്പൻ, ഗ്രാസ്റൂട്ട് ഇന്നൊവേഷനിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് അബ്ദുൾ ഖാദർ നടക്കാറ്റിൻ, കാർഷിക മേഖലയിലെ അമൈ മഹാലിംഗ നായിക് എന്നിവരും മറ്റ് സ്വീകർത്താക്കളിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം
[masterslider id="10"]

Related posts

Click Here to Follow Us