അമ്മയെ ബലാത്സംഗം ചെയ്ത കർണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ദക്ഷിണ കന്നഡയിൽ നിന്നുള്ള 36 കാരനായ തൊഴിലാളിയെ പോലീസ്  അറസ്റ്റ് ചെയ്യുകയും തുടർന്ന്  ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട യുവതിയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.

മദ്യപാനിയായ പ്രതി വ്യാഴാഴ്ച പുലർച്ചെ 3 നും 7 നും ഇടതിയിലാണ് കൃത്യം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രതി അമ്മയുടെ മുറിയിൽ കയറിയപ്പോൾ ‘അമ്മ നിലവിളിച്ചുകൊണ്ട് ചെറുക്കാൻ കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

രക്ഷപെട്ട സ്ത്രീയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts