പി.ടി.തോമസ് അനുസ്മരണ യോഗം സംഘടിപ്പിച്ച്: കെ. പി. സി.

ബെംഗളൂരു: കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനും, സത്യസന്ധമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവ്വം ചിലരിൽ ഒരാൾ ആയിരുന്നു അന്തരിച്ച കെ.പി.സി.സി വൈസ് പ്രസിഡണ്ട് പി.ടി. തോമസ് എം.എൽ.എയെന്ന് മുഖ്യപ്രഭാഷണം നടത്തിയ സഞ്ജയ്‌ അലക്സ് ( വൈസ് പ്രസിഡന്റ്- ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ )

പുതുതലമുറയ്ക്ക് മാതൃകയും അഭിമാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പി.ടി.തോമസ് എല്ലാവരുടെയും മനസ്സിൽ നിലകൊള്ളുമെന്ന് തന്റെ പ്രഭാഷണത്തിൽ അഡ്വക്കേറ്റ്. പ്രമോദ് നമ്പ്യാർ (ഡി. സി. സി സെക്രട്ടറി) പറഞ്ഞു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

പ്രവാസി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ശ്രീ. എൻ. വൽസൻ അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ ഡോക്ടർ ബെൻസൺ കുരിയൻ (ഡി.സി.സി ജനറൽ സെക്രട്ടറി), ശ്രീ. ജെയ്സൺ ലൂക്കോസ് (ഡി.സി.സി സെക്രട്ടറി), രഞ്ജിത്ത് സ്കറിയ (ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ കർണാടക പ്രസിഡന്റ്‌).  കെ. സി. അയ്പ്പ്, സുമേഷ് എബ്രഹാം,  ബെനിക്സൺ എന്നിവർ സംസാരിച്ചു.

ബാംഗ്ലൂർ ഔട്ടർ റിങ് റോഡിൽ, ഹെന്നൂർ റോഡ് ജംഗ്ഷനിൽ ഉള്ള റോയൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വെച്ച് നടന്ന യോഗം വിനു തോമസ് (ജനറൽ സെക്രട്ടറി കെ. പി സി), സുമോജ് മാത്യു (ട്രഷറർ കെ. പി സി), രാജീവൻ കള്ളരിക്കൽ, സുഭാഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പി.ടി.യുടെ അന്ത്യാഭിലാഷം ആയിരുന്ന അന്ത്യോപചാര സമയത്ത് കേൾപ്പിക്കണം എന്ന് പറഞ്ഞ ” ചന്ദ്രകളഭം ചാർത്തിയുറങ്ങും ” ശ്രവിച്ചുകൊണ്ട്, രണ്ടു മിനിറ്റ് മൗനം ആചരിച്ച്, അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts