മെഴ്‌സിഡസ് അപകടം; ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാനഗർ നിവാസികളുടെ മെഴുകുതിരി മാർച്ച്

ബെംഗളൂരു : ദിവസങ്ങൾക്ക് മുമ്പ് 80 ഫീറ്റ് റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട് ഇന്ദിരാനഗർ നിവാസികൾ വെള്ളിയാഴ്ച വൈകുന്നേരം മെഴുകുതിരി മാർച്ച് നടത്തി.

ഹോട്ടലിൽ പാർക്കിങ് അറ്റൻഡറായി ജോലി ചെയ്തിരുന്ന അപകടത്തിൽ മരിച്ച ഹരിനാഥ് മോഹൻതോയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 50-ലധികം പേർ മെഴുകുതിരി കത്തിക്കുകയും പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിക്കാൻ മാർച്ചിൽ പങ്കുചേർന്നു. സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

“ഇൻസ്‌പെക്ടർ , അപകടത്തിന്റെ ഇരകളോടല്ല ഡ്രൈവറോട് അനുഭാവം കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് പക്ഷപാതരഹിതമായ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഐ ചേഞ്ച് ഇന്ദിരാനഗർ സ്ഥാപകയായ സ്നേഹ നന്ദിഹാൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us