ബെംഗളൂരു : ദിവസങ്ങൾക്ക് മുമ്പ് 80 ഫീറ്റ് റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട് ഇന്ദിരാനഗർ നിവാസികൾ വെള്ളിയാഴ്ച വൈകുന്നേരം മെഴുകുതിരി മാർച്ച് നടത്തി. ഹോട്ടലിൽ പാർക്കിങ് അറ്റൻഡറായി ജോലി ചെയ്തിരുന്ന അപകടത്തിൽ മരിച്ച ഹരിനാഥ് മോഹൻതോയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 50-ലധികം പേർ മെഴുകുതിരി കത്തിക്കുകയും പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിക്കാൻ മാർച്ചിൽ പങ്കുചേർന്നു. സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. “ഇൻസ്‌പെക്ടർ , അപകടത്തിന്റെ ഇരകളോടല്ല…
Read More