സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി

MINOR GAVE BIRTH

തേനി: 14 വയസുകാരിയെ ബലാത്സംഗം ചെയ്ത 27 കാരനെതിരെ നടപടിയെടുക്കാൻ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) തേനി ജില്ലാ പോലീസിനോട് ആവശ്യപ്പെട്ടു. കുട്ടിയെ വളർത്താൻ സാധിക്കാത്തതിനാൽ കുഞ്ഞിനെ കൈമാറാൻ പെൺകുട്ടി സിഡബ്ല്യുസിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അണ്ടിപ്പട്ടി താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്റെ അയൽവാസിയായ പെരുമാൾ (27) എന്ന വ്യക്തി മയക്കമരുന്ന് കലർത്തിയ ഭക്ഷണം നൽകി ബലാത്സംഗം ചെയ്തെന്നും ബോധം വന്നതിന് ശേഷമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഭയംകൊണ്ട് വീട്ടുകാരെ അറിയിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ്, പെൺകുട്ടിക്ക് അസുഖം വന്നതിനെ തുടർന്ന് അമ്മ സർക്കാർ ആശുപത്രിയിൽ കൊണ്ടുപ്പോയപ്പോഴാണ് താൻ 7 മാസം ഗർഭിണിയാണെന്ന് അറിഞ്ഞതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പെരുമാളിനെതിരെ നടപടിയെടുക്കാനും, 15 ദിവസത്തിനകം കുറ്റവാളിക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് സമിതി പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts