ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെ ചോദ്യംചെയ്തു ; സെക്യൂരിറ്റി ജീവനക്കാരൻ ഫ്‌ളാറ്റ് ഉടമയെ കൊലപ്പെടുത്തി

ബെംഗളൂരു : ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് ശാസിച്ച ഫ്ലാറ്റ് ഉടമയെ സെക്യൂരിറ്റി ജീവനക്കാരൻ കൊലപ്പെടുത്തിയ.വ്യാഴാഴ്ച നടന്ന സംഭവത്തിൽ ബെംഗളൂരുവിലെ എച്ച്എഎൽ പോലീസ് കേസെടുത്തു.ഭാസ്‌കർ റെഡ്ഡി (65) ആണ് മരിച്ചത്.ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എയറോനോട്ടിക്കൽ എൻജിനീയേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലാണ് സംഭവം.

പ്രതി നേപ്പാൾ സ്വദേശി ബസന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.“ഞങ്ങളുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി അപ്പാർട്ട്‌മെന്റിൽ താമസിക്കുകയും അപ്പാർട്ട്‌മെന്റിലെ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ഭാസ്‌കർ, ഡ്യൂട്ടിയിലിരിക്കെ ബസന്തിനെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും അതിനെ എതിർക്കുകയും ചെയ്തു. ഭാസ്‌കറും പലതവണ താക്കീത് നൽകിയിരുന്നു. അടുത്തിടെ നടന്ന ഒരു അപ്പാർട്ട്മെന്റ് അസോസിയേഷൻ മീറ്റിംഗിൽ ഇരുവരും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പറയപ്പെടുന്നു,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

തനിക്ക് എതിരെ അസോസിയേഷനിൽ പരാതി നൽകിയതിന് ഭാസ്‌കറിനോട് ദേഷ്യപ്പെട്ട ബസന്ത്, ബുധനാഴ്ച കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്തിന് സമീപം നടക്കാൻ പോയപ്പോൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഭാസ്‌കർ റെഡ്ഡിയെ ആക്രമിച്ച ശേഷം ബസന്ത് കത്തികൊണ്ട് കഴുത്തറുത്തെന്നാണ് ആരോപണം. നാട്ടുകാർ ഓടിയെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഭാസ്കർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts