പ്രശസ്ത കന്നഡ സാഹിത്യകാരൻ രം​ഗറെഡ്ഡി കോടിരാംപുര അന്തരിച്ചു‌‌

ബെം​ഗളുരു; അധ്യാപകനും, നാടോടി വിഞ്ജാന പണ്ഡിതനും പ്രശസ്ത കന്നഡ സാഹിത്യകാരനുമായ രം​ഗറെഡ്ഡി കോടിരാംപുര അന്തരിച്ചു.

ബെം​ഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. കർണ്ണാടകയിലെ തൂമകുരുവിൽ ജനിച്ച രം​ഗറെഡ്ഡി കോടിരാംപുര ​ഗൗരിബിദനൂർ നാഷ്ണൽ കോളേജിൽ കന്നഡ പ്രഫസറായിരുന്നു.

കൂടാതെ ഒട്ടേറെ പുസ്തകങ്ങളാണ് കന്നഡ നാടോടി വിഞ്ജാനത്തിൽ ഇദ്ദേഹം രചിച്ചത്. സാലു ഹൊങ്കയ തമ്പു, ബംഡായ ജനപഥ, നന്നൂര ഹാഡൂ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളാണ്.

  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

2015 ൽ ചിക്കബല്ലാപുരയിൽ നടന്ന 5ആമത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷൻ കൂടിയായിരുന്നു രം​ഗറെഡ്ഡി കോടിരാംപുര.

യക്ഷ​ഗാന അക്കാമദമി, ജനപഥ അക്കാദമി എന്നിവയിലും രം​ഗറെഡ്ഡി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us