യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് വഴിയിൽ തള്ളിയ കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: നഗരത്തിൽ ടാക്സിയില്‍ സഞ്ചരിച്ച യുവതിയെ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു എന്ന പരാതിയില്‍ ടാക്സി ഡ്രൈവറെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

ആന്ധ്രാസ്വദേശി ദേവരാജുലുവാണ് പിടിയിലായത്. കെ.ആർ.പുരക്കടുത്ത് ആവലഹള്ളിയിൽ താമസിക്കുന്ന ഇയാടെ കര്‍ണാടക ആന്ധ്രാ അതിര്‍ത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷമായി നഗരത്തിൽ ടാക്സി ഡ്രൈവറാണ് ഇയാൾ.

ഇന്നലെ പുലർച്ചെയാണ് സംഭവം. സുഹൃത്തിൻ്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് ടാക്സി പിടിച്ച് വരികയായിരുന്നു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. അർദ്ധ നിദ്രയിലായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കാറിൽ കൊണ്ടു പോകുകയും ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറയുന്നു. വഴിയരികിൽ നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല എന്നും പോലീസിൻ്റെ സ്ത്രീ സുരക്ഷ നമ്പറുകളിൽ നിന്നും സഹായം ലഭിച്ചില്ല എന്നും യുവതി ആരോപിക്കുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

പിന്നീട് വീട്ടിലെത്തിയ യുവതി പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു, പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts