ഈ വർഷം എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് കട്ട്ഓഫ് ഇല്ല

ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന സിഇടി വിദ്യാർത്ഥികൾക്ക് കട്ട്ഓഫ് മാർക്കുകൾ ഉണ്ടാകില്ല. വർഷം 1.83 ലക്ഷം വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് സീറ്റുകൾക്ക് യോഗ്യരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 530 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 28 മുതൽ 30 വരെ ദിവസങ്ങളിലാണ് സിഇടി നടന്നത്. 2,01,834 പേർ പരീക്ഷ എഴുതാൻ അപേക്ഷിച്ചതിൽ 1,93,447 ഉദ്യോഗാർത്ഥികൾ ഹാജരായി.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

സംസ്ഥാനത്തെ 1.09 ലക്ഷം എൻജിനീയറിങ് സീറ്റുകളിൽ 54,000 സീറ്റുകൾ സിഇടി വഴി സർക്കാർ നികത്തുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 20,000 സീറ്റുകൾ ഒഴിഞ്ഞു കിടന്നതായും മന്ത്രി പറഞ്ഞു.  വർഷം, സിഇടിമാത്രം അടിസ്ഥാനമാക്കിയാണ് ഫലം വരുക. 12 -ാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഫലത്തെ ബാധിക്കില്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന  അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും എന്ന് എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് കട്ട് ഓഫ് ഉണ്ടോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
[masterslider id="10"]

Related posts