50% ഹാജർ നിലയുമായി 6-8 ക്ലാസുകൾക്കായി സംസ്ഥാനത്ത് വീണ്ടും സ്കൂൾ തുറന്നു.

ബെംഗളൂരു: സംസ്ഥാനത്തുടനീളം 6 മുതൽ 8 വരെ ക്ലാസുകൾക്ക് തിങ്കളാഴ്ച സ്കൂൾ വീണ്ടും തുറന്നു. ക്ലാസ്സുകളിൽ 50 ശതമാനം ഹാജർ നില രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ പദ്ധതി അനുസരിച്ച്, ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുക.  ഒരു ദിവസം 50 ശതമാനം കുട്ടികളും മറ്റുള്ളവർ അടുത്ത ദിവസവും സ്കൂളിൽ എത്തും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

6 മുതൽ 12 വരെ ക്ലാസുകളെ നിരീക്ഷിച്ചതിന് ശേഷം 1 മുതൽ 5 വരെ ക്ലാസുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രൈമറി , സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. 

ആഗസ്ത് 23 മുതൽ 9 മുതൽ 12 വരെ ക്ലാസ്സുകൾക്ക്‌ സ്കൂൾ തുറന്നിരുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യ ദിവസം മോശം ഹാജർ നിലയാണ് 9 മുതൽ 12 വരെ ക്ലാസ്സുകളിൽ കണ്ടത്. എങ്കിലും പിന്നീട്ഹാജർ നില മെച്ചപ്പെട്ടു വന്നു എന്ന് അധികൃതർ പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts