മുത്തൂറ്റ് ഫിനാൻസിൽ മോഷണ ശ്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ബാനസവാടിയിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. നേപ്പാൾ സ്വദേശികളായ രോഹൻ (22), അഗരി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു.

പ്രതികൾ രാത്രി ഷട്ടർ കുത്തി തുറന്ന് ശാഖയിലെ ലോക്കർ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുന്ന സമയത്തു ബ്രാഞ്ചിന്റെ റീജിയണൽ മാനേജർക്ക് മൊബൈലിൽ അലാറം ലഭിക്കുകയും തുടർന്ന് അദ്ദേഹം അറിയിച്ചത് പ്രകാരം പോലീസ് നിമിഷ വേഗത്തിൽ ബാങ്കിൽ എത്തുകയും ചെയ്തു. ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ ഉള്ളിൽ പ്രവേശിക്കുകയും പ്രതികളെ കയ്യോടെ പിടികൂടുകയുമായിരുന്നു.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts