താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; വാഹനഗതാഗതം താത്കാലികമായി സ്തംഭിച്ചു

ബെംഗളൂരു: വയനാട് – കോഴിക്കോട് പാതയിൽ താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്നും എല്ലാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മാണിയോട് കൂടിയാണ് അംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും തമ്മിൽ കൂട്ടി മുട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനഗതാഗതം താത്കാലികമായി സ്തംഭിച്ചു. ക്രൈൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വണ്ടികൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഉടൻ വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

വാഹന ഗതാഗതം താത്കാലികമായി സ്തംഭിച്ചതിനാൽ വാൻ ഗതാഗത കുരുക്ക് ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്. അതിനാൽ ബംഗളുരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കോ തിരിച്ചോ നിലവിൽ യാത്ര ചെയ്യുന്നവർ കൽപ്പറ്റ – തൊട്ടിൽപ്പാലം – കുറ്റിയാടി – പേരാമ്പ്ര – ഉള്ളേരി വഴി യാത്ര ചെയ്യുക.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ഏകദേശ 4 കിലോമീറ്ററോളം വാഹങ്ങൾ ബ്ലോക്ക് ആയി കിടക്കുന്നതിനാൽ ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ഏകദേശം 4 മണിക്കൂറുകളോളം എടുക്കുമെന്നും നിലവിലെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts