ബെംഗളൂരു-മംഗളുരു ദേശിയ പാതയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ മഴയെത്തുടർന്ന് കർണാടകയിലെ സകലേശ്പൂർ താലൂക്കിലെ ഡോനിഗലിനടുത്തുള്ള ദേശീയപാത 75 ൽ മണ്ണിടിച്ചിൽ കാരണം ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ വാഹനഗതാഗതം താല്ക്കാലികമായി വഴി തിരിച്ചു വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സംഭവ സ്ഥലത്ത് ഹസ്സൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ഗിരീഷ് സന്ദർശിച്ചു. മംഗളൂരു-ബെംഗളൂരു പാതയിൽ യാത്ര ചെയ്യുന്ന ലഘു വാഹനങ്ങൾ ബിസ്ലെ ഘട്ടിലൂടെ സഞ്ചരിക്കുമെങ്കിലും ഹെവി വാഹനങ്ങൾ ചാർമാഡി ഘട്ടിലേക്കും മഡിക്കേരി-പുട്ടൂർ റോഡിലേക്കും തിരിച്ചുവിട്ടതായി ഹസ്സൻ ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, കൊടഗു ജില്ലയിലും മൽനാട് മേഖലയിലും വ്യാഴാഴ്ച കനത്ത മഴ തുടർന്നു. കാവേരി നദി കരകവിഞ്ഞു ഒഴുകുന്നത് മൂലം ബാലമുരി പാലം വെള്ളത്തിൽ മുങ്ങി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

ജൂലൈ 26 വരെ കർണാടകയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നതിനാൽ, തീരദേശ കർണാടകയുടെ മിക്ക ഭാഗങ്ങളിലും ഐഎംഡി ഓറഞ്ച് അലേർട്ടും ജൂലൈ 24 മുതൽ 26 വരെ തീരദേശത്ത് മഞ്ഞ അലേർട്ടും നൽകി. ജൂലൈ 24 വരെ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ വടക്ക്, തെക്ക് ഭാഗങ്ങളിൽ നൽകിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts