കർണാടകയിൽ ബലി പെരുന്നാൾ 21ന്

ബെംഗളൂരു: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ബലിപെരുന്നാൾ കർണാടകയിൽ ഈ മാസം 21 നു ആഘോഷിക്കുമെന്നു മലബാർ മുസ്ലിം അസോസിസേഷൻ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ദുൽഹജ്ജ് ഒന്നായതിനാൽ ഈ മാസം 21 നു ബലിപെരുന്നാൾ ആഘോഷിക്കുമെന്നു കർണാടകം ഹിലാൽ കമ്മിറ്റി വ്യെക്തമാക്കിയതായി മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമ ദിവസം ഈദുൽ അദ്ഹ. അറഫാ നോമ്പ് ഈ മാസം ഇരുപതാം തിയതി ആണ്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദുഗാഹുകളിലും എങ്ങനെ ആയിരിക്കുമെന്നുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് മലബാർ മുസ്ലിം അസോസിയേഷനുമായി ബന്ധപ്പെടാം 9071120120.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts