കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി വീണ്ടും ഉത്തരവ്.

Covid Karnataka

ബെംഗളൂരു: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് വീണ്ടും.

ഇത് കര്‍ശനമായി പാലിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു,സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണം എന്നും ഉത്തരവില്‍ ഉണ്ട്.

ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ ചീഫ് സെക്രട്ടറി ജാവേദ്‌ അക്തര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതാണ് ഇക്കാര്യം.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

കഴിഞ്ഞ ഫെബ്രുവരി 16 ന് കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വിവാഹത്തിന് തുറസായ സ്ഥലത്ത് 500 പേരെയും ഹാളുകളില്‍ 200 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ.ജന്മദിന ആഘോഷങ്ങള്‍ തുറസായ സ്ഥലത്ത് 100 പേരും ഹാളില്‍ 50 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.ശവ സംസ്കര ചടങ്ങുകള്‍ തുറസായ സ്ഥലത്ത് 100 പേരും അടച്ച സ്ഥലത്ത് 50 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ഉത്തരവിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts