കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും.

നേരത്തെ നവംബർ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടർവാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക. അതേസമയം ബിനീഷിനെതിരേ കൂടുതൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ് കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന.

  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!

കേസിൽ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇ.ഡി ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us