സൺ ഡയറക്ട്‌ നിരക്ക് കുത്തനെ കുറച്ചു; മറ്റ് ഡി.ടി.എച്. കമ്പനികൾക്ക് വൻ തിരിച്ചടി

മുംബൈ: സൺ ഡയറക്ട്‌ നിരക്ക് കുത്തനെ കുറച്ചു; മറ്റ് ഡി.ടി.എച്. കമ്പനികൾക്ക് വൻ തിരിച്ചടി. ഡി.ടി.എച്ച്. കമ്പനിയായ സൺ ഡയറക്ട് മുഴുവൻ എസ്.ഡി.(സ്റ്റാൻഡേഡ് ഡെഫിനിഷൻ) ചാനലുകളും കാണാൻ ഈടാക്കുന്നത് വെറും 59 രൂപ.

കഴിഞ്ഞ ദിവസമാണ് ഇവർ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പ്രഖ്യാപിച്ച അടിസ്ഥാന നിരക്കായ (കാരിയേജ് ഫീ) 153 കുത്തനെ കുറച്ച് 50 രൂപയും നികുതിയും(50+9) എന്ന നിരക്കിലേക്ക് എത്തിയത്.

മറ്റു ഡി.ടി.എച്ച്. കമ്പനികൾ 200 ചാനലുകൾക്ക് 153 രൂപയും അതിൽ കൂടിയാൽ 188 രൂപയും ഈടാക്കുമ്പോഴാണ് സൺ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചത്. മാത്രമല്ല, വീട്ടിൽ രണ്ടാമതൊരു ടി.വി. ഉണ്ടെങ്കിൽ അതിനായി ഈടാക്കുന്ന അടിസ്ഥാന നിരക്കും വെറും 23.60 രൂപയാക്കി സൺ ഡയറക്ട് കുറച്ചിട്ടുണ്ട്. മറ്റു കമ്പനികൾ ഈടാക്കുന്നതിന്റെ പകുതിൽ കുറവേ ഇത് വരൂ.

ദക്ഷിണേന്ത്യയിൽ ഏറെ വരിക്കാരുള്ള സൺ ഡയറക്ട് നിരക്ക് കുറച്ചതോടെ ടാറ്റാ സ്‌കൈ, എയർടെൽ ഡിജിറ്റൽ, ഡിഷ് ടി.വി. തുടങ്ങി മറ്റ് ഡി.ടി.എച്ച്. കമ്പനികൾക്കും ഇതേ രീതിയിൽ നിരക്ക് കുറയ്ക്കേണ്ടിവരുമെന്നാണ് സൂചന. സൺ ഡയറക്ടിൽ 59 രൂപയ്ക്ക് ലഭിക്കുന്ന ചാനലുകളിൽ 21 എണ്ണം മലയാളമാണ്. 25 തമിഴ്, 14 തെലുഗു ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.

വിവിധ ഭാഷകളിലുള്ള 148 സൗജന്യ ചാനലുകൾക്കുപുറമേ 34 ഡി.ഡി. ചാനലുകളുമുണ്ട്. ആവശ്യമുള്ള പേ ചാനലുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. പേ ചാനലുകളുടെ പ്രത്യേക നിരക്ക് വേറെ കൊടുക്കണം എന്നുമാത്രം.

2019-ൽ ചാനൽ നിരക്കുകൾ കുറയ്ക്കാൻവേണ്ടി ട്രായ് കൊണ്ടുവന്ന പുതിയ നിയമം ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിലായതോടെ നിരക്കുകൾ കുത്തനെ കൂടി. പിന്നീട് ഇതിൽ ട്രായ് ഭേദഗതിവരുത്തി നിരക്ക് കുറയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇതിനെതിരേയുള്ള നിയമയുദ്ധം ഇപ്പോഴും കോടതിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us