ചെറിയ രോഗലക്ഷണങ്ങളോടെ ഉള്ള രോഗിൾക്കായി കോവിഡ് കെയർ സെന്റർ ഒരുക്കി നഗരത്തിലെ അപാർട്മെന്റ്.

ബെംഗളൂരു: കോവിഡ് ചികിത്സ പ്രതിസന്ധികൾക്കിടയിൽ മാതൃകയാകുകയാണ്  ബൊമ്മനഹള്ളി സോണിലെ അക്ഷയ് നഗറിലെ ഒരു അപാർട്മെന്റ് കോംപ്ലക്സ്.

ചെറിയ രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികൾക്കും കോവിഡ് ടെസ്റ്റ് ഫലം കാത്തിരിക്കുന്ന അപാർട്മെന്റ് നിവാസികൾക്കുമായി അപാർട്മെന്റ് പരിസരത്ത് രണ്ട് കോവിഡ് കെയർ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിലും കോവിഡ് ബെഡുകളുടെ ലഭ്യതകുറവിൽ  ആളുകൾ ഭയപെടുമ്പോഴും  ഇത്തരം സൗകര്യങ്ങൾ വളരെ ഉപകാരപ്രദമാണ് എന്ന് ഒരു താമസക്കാരൻ പറഞ്ഞു. 

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഗവൺമെന്റ് പ്രോട്ടോകോൾ പ്രകാരവും ആർ ഡബ്ലിയു എ മാനദണ്ഡങ്ങൾ പ്രകാരവുമാണ് ഇവിട കോവിഡ് കെയർ സെന്ററുകൾ ഒരുക്കിയിരിക്കുന്നത്. ഓക്സിജൻ സിലിൻഡറുകളും പി പി ഇ കിറ്റുകളും മറ്റ് അടിയന്തര ഘട്ടങ്ങളിൽ വേണ്ട ചികിത്സ ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

6 ബെഡുകളാണ് കോവിഡ് കെയർ സെന്ററുകളിൽ ഒരുക്കിയിരിക്കുന്നത്. അപാർട്മെന്റ് നിവാസികൾ സംഭാവന ചെയ്തതാണ് ഈ ബെഡുകൾ. രോഗികൾക്കു ഇവിടെ സൗജന്യമായി കഴിയാവുന്നതാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts