വീട്ടിൽ കുഴഞ്ഞു വീണുമരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ്- 19 സ്ഥിരീകരിച്ചു.

Covid Karnataka

ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ച വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷനിലെ 57 കാരനായ എ.എസ്.ഐ. ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് വീട്ടിലെ ശൗചാലയത്തിൽ ഇദ്ദേഹം  കുഴഞ്ഞുവീണത്.

ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് സ്രവ സാംപിൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായി ഡി.സി.പി. എം.എൻ. അനുചേത് പറഞ്ഞു. എ.എസ്.ഐ.ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട്.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

55 വയസ്സിനുമുകളിൽ പ്രായമുള്ള പോലീസുകാരോട് ജൂൺ 10 മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ഉത്തരവിറങ്ങിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു.

ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50-ഓളം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിൽസൻ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷനിലെ 59-കാരനായ എ.എസ്.ഐ.യും കലാസിപാളയം പോലീസ് സ്റ്റേഷനിലെ 56-കാരനായ കോൺസ്റ്റബിളും കോവിഡ് ബാധിച്ചു ഇതിനോടകം മരണപെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts