ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെം​ഗളുരു; ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു, ജൂവലറി ഉടമയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം മൂന്നംഗസംഘം 8.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി.

ബെം​ഗളുരു ബനശങ്കരി സ്വദേശി ജിതേന്ദ്ര ജെയിനാണ് ഹനുമന്തനഗർ സ്വദേശികളായ നിഖിൽ റായ്, ചേതൻ, ഹർദിക് എന്നിവർക്കെതിരേ പരാതി നൽകിയത്. ഹനുമന്തനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

2019 ലാണ് ഇവർ 8.3 ലക്ഷം രൂപയുടെ നാല്‌ സ്വർണമാലകൾ ഇവർ ജിതേന്ദ്ര ജെയിനിന്റെ ജ്വല്ലറിയിൽനിന്ന് വാങ്ങിയത്. പണം പിന്നീട് തരാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല.

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

പുതുതായി ഒരു സ്ഥാപനം തുറക്കുന്നുണ്ടെന്നും അതിഥികളായി വരുന്ന പ്രമുഖർക്ക് സമ്മാനിക്കാൻ മാലകൾ വേണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു. നാലുമാലകൾ സംഘം ജ്വല്ലറിയിൽ നിന്നും വാങ്ങി കൊണ്ടുപോയി, വീട്ടുകാരെ കാണിക്കണമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നെന്ന് ജുവല്ലറി ഉടമ പറഞ്ഞതായും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
[masterslider id="10"]

Related posts

Click Here to Follow Us