പ്രകോപനപരമായ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ച കർണാടക സ്വദേശി സൗദിയിൽ അറസ്റ്റിലായി.

ബെംഗളൂരു : മക്കയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കർണാടക യുവാവ് സൗദിയിൽ അറസ്റ്റിലായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

കുന്ദാപുര സ്വദേശിയും ദമാമിലെ കമ്പനിയിൽ എസി മെക്കാനിക്കുമായ ഹരീഷ് ബംഗാരയാണ് അറസ്റ്റിലായത്.

സൗദി രാജകുമാരനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റും ഹരീഷിന്റെ ചിത്രമുള്ള ഫേസ്ബുക്ക് പേജിൽ വന്നു.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

വർഷങ്ങളായി ഹരീഷ് ഉപയോഗിക്കുന്ന മറ്റൊരു ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കൾ, വിവാദ പരാമർശം വന്ന ഫേസ്ബുക്ക് അക്കൗണ്ട് കഴിഞ്ഞദിവസമാണ് സജീവമായതെന്നും പറഞ്ഞു

ഹരീഷിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts