ഗുജറാത്തിനു പുറമെ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത

പാട്ന:ഗുജറാത്തിൽ പശുതൊൽ കടത്തിയ ദളിത് യുവാക്കളെ മർദ്ദിച്ചതിന് അലകൾ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത .ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം ഏറ്റത്. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്‍റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ആക്രമിക്കപ്പെട്ട ദളിത് യുവാവിന്‍റെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts