Skip to content
Saturday, October 17, 2026
BengaluruVartha
  • LATEST NEWS
  • KARNATAKA
  • KERALA
  • NATIONAL
  • WORLD
  • MOVIES
  • SPORTS
  • SPECIAL FEATURE
You are here
  • Home
  • 2019
  • November
  • 28
  • MOVIES
  • വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഷെയ്ന്‍

വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഷെയ്ന്‍

7 yearsago ന്യൂസ് ബ്യുറോ

മലയാള സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചലച്ചിത്ര താരം ഷെയ്ന്‍ നിഗം. തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നാണ് ഷെയ്ന്‍ പറഞ്ഞിരിക്കുന്നത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്ന് മാത്രമായിരുന്നു ഷെയിനിന്റെ പ്രതികരണം. അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കും.

അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.

കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

മുടങ്ങിയത് ഉള്‍പ്പടെ നിര്‍മാണത്തിനൊരുങ്ങുന്ന ആറ് ചിത്രങ്ങളാണ് ഷെയ്നിനു ഇതോടെ നഷ്ടമായിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നതെന്നും താരത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ അറിയിച്ചു.

ഷെയ്ന്‍ അഭിനയിച്ചിരുന്ന വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചലച്ചിത്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇതോടെ അസോസിയേഷന്‍ പിന്മാറി. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

അഭിനയിക്കാന്‍ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിന്‍ പിന്നീട് ഫോണ്‍ പോലും എടുക്കാറില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ഇക്കാര്യം ഷെയിന്‍റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ലൊക്കേഷനില്‍ നിന്നും പോയ ഷെയ്നുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.

ഉല്ലാസം എന്ന ചിത്രത്തിനായി 25 ലക്ഷം രൂപയുടെ കരാറാണ് തയാറാക്കിയത്. എന്നാല്‍, ഡബ്ബിംഗ് സമയത്ത് 20 ലക്ഷം അധികമായി ഷെയ്ന്‍ ആവശ്യപ്പെട്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

കൂടാതെ, മലയാള സിനിമയില്‍ ചെറുപ്പക്കാരായ ചില അഭിനേതാക്കള്‍ക്കിടയില്‍ എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വന്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

ഇതിനെതിരെ എന്തുകൊണ്ടാണ് പോലീസ് നടപടികള്‍ സ്വീകരിക്കാത്തതെന്ന് ചോദിച്ച നിര്‍മ്മാതാക്കള്‍ ലൊക്കേഷനില്‍ കാരവാനുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

മറ്റ് ഭാഷകളിലെ നിര്‍മ്മാതാക്കളോടെടും ഇതിനെക്കുറിച്ച്‌ അറിയിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഷെയ്ന്‍ വെളിപ്പെടുത്തിയത്:

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Share this:

  • Share on Facebook (Opens in new window) Facebook
  • Share on WhatsApp (Opens in new window) WhatsApp
  • Share on X (Opens in new window) X
  • Share on Telegram (Opens in new window) Telegram
  • Share on LinkedIn (Opens in new window) LinkedIn

Related

KARNATAKA, MOVIES

Posts navigation

അൾസൂരിലുള്ള ലിഡോ മാളിന് 3 ലക്ഷം രൂപ പിഴ!
മലയാളികളടക്കം 3000ൽ അധികം ആളുകളിൽ നിന്ന് പകുതി വിലക്ക് ഫ്ലാറ്റുകൾ നൽകാം എന്ന് വാഗ്ദാനം നൽകി 375 കോടിയോളം രൂപ തട്ടിയെടുത്തു മുങ്ങിയ ഡ്രീംസ് ഇൻഫ്രയുടെ എം.ഡി.യും സിനിമാ നടിയുമായ ദിഷ ചൗധരി 2 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് പിടിയിൽ.

Related posts

  • ബെംഗളൂരുവിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് മോശമായ അനുഭവം; റാപ്പിഡോ ഡ്രൈവർക്കെതിരെ പരാതിnj

    October 17, 2026 News Desk 0
    ബെംഗളൂരു: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ ബെംഗളൂരു നഗരവാസികൾ ആശ്രയിക്കുന്ന റാപ്പിഡോ പോലുള്ള...
    BENGALURU LOCAL KARNATAKA LATEST NEWS 
  • അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; ന​ഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!

    October 17, 2026 News Desk 0
    ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ...
    BENGALURU LOCAL KARNATAKA LATEST NEWS 
  • അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ

    October 17, 2026 News Desk 0
    പഴയൊരു വാഹനം വീണ്ടെടുക്കുക എന്ന് പറയുമ്പോൾ അതിന്റെ എഞ്ചിൻ കേടുപാടുകൾ തീർത്ത്...
    KARNATAKA LATEST NEWS SPECIAL FEATURE 

നിങ്ങളുടെ അഭിപ്രായം എഴുതൂ..Cancel reply

  • ബെംഗളൂരുവിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് മോശമായ അനുഭവം; റാപ്പിഡോ ഡ്രൈവർക്കെതിരെ പരാതിnj
  • അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; ന​ഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
  • ഉടമയുടെ 30-ാം പിറന്നാളിന് കാണാതായി 10 വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തി പൂച്ച സാർ
  • അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ
  • 22 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
  • ഇനി ഏകീകൃത ചികിത്സാ നിരക്ക്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാരിന്റെ വലിയ പദ്ധതി!
  • ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മെട്രോ പാത തയ്യാർ: പ്രധാനമന്ത്രി മോദിയെ ഉദ്ഘാടനത്തിന് ക്ഷണിച്ച് സർക്കാർ
  • ബെംഗളൂരുവിൽ നിന്ന് ഇനി നേരിട്ട് കാനഡയിലേക്ക് പറക്കാം; വ്യോമയാന രംഗത്ത് ചരിത്രം കുറിച്ച് കെംപഗൗഡ വിമാനത്താവളം; വിശദാംശങ്ങൾ
  • ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ പ്രഖ്യാപിച്ചു
  • ദസറ അവധി: ബെംഗളൂരുവിൽ രാത്രി വൈകുവോളം അനുഭവപ്പെട്ടത് കനത്ത ഗതാഗതക്കുരുക്ക്
  • ദസറ അവധി; വിമാനക്കൂലിയും ബസ് നിരക്കും കുത്തനെ കൂട്ടി
  • ബ്ലാക്ക് ഹോളുകൾ നക്ഷത്രങ്ങളുടെ ജനനം തടയുന്നോ? ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ലോക ശ്രദ്ധയിലേക്ക്!
  • എസ്എസ്എൽസി–പിയുസി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പരീക്ഷാ സമ്പ്രദായത്തിലെ സുപ്രധാന മാറ്റം
  • അടച്ചിട്ട മുറിയിലെ ദുർഗന്ധവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും; ബെംഗളൂരു ടെക്കിയുടെ നിഗൂഢ മരണത്തിൽ ആറ് മാസത്തിന് ശേഷം വഴിത്തിരിവ്
  • ബെംഗളൂരുവിൽ കനത്ത മഴ: പാണത്തൂർ അണ്ടർപാസിൽ കാർ ഒഴുകിപ്പോയി
  • ‘നമ്മ മെട്രോ’ സർവീസ് സമയം നീട്ടി; സുരക്ഷ ശക്തമാക്കി; വിശദാംശങ്ങൾ
  • ഐസിയുവിൽ കഴിയുന്ന രോഗിയുടെ മുറിവിൽ പുഴുക്കൾ; സർക്കാർ ആശുപത്രി ജീവനക്കാരുടെ ഗുരുതര വീഴ്ചയിൽ വ്യാപക രോഷം
  • സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം
  • 16,000 വോട്ടർമാർക്കായി അടച്ചിടുന്നത് 1.4 കോടി ജനങ്ങളുടെ നഗരം; ബെംഗളൂരുവിലെ ഡ്രൈ ഡേയിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നുവോ?
  • ആഘോഷങ്ങൾക്ക് തുടക്കമായി; ഈജിപ്ത് മുതൽ ഹംപി വരെ; ബെംഗളൂരുവിൽ സന്ദർശിക്കേണ്ട 8 ദുർഗ്ഗാ പൂജ മണ്ഡപങ്ങൾ
  • ബെംഗളൂരുവിൽ നാളെ ഈ വഴിയേ പോകരുത്, കനത്ത ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി
  • “വിവാഹനിശ്ചയം കഴിഞ്ഞ രാത്രി കാമുകി ഒരുക്കിയ കൊടുംചതി; റിങ് റോഡ് ശുഭയുടെ ദയാഹർജി മന്ത്രിസഭ തള്ളി; കേസിന്റെ വിശദാംശങ്ങൾ ഇതാ
  • ബെംഗളൂരുവിൽ കനത്ത മഴ; നഗരജീവിതം സ്തംഭിച്ചു, റോഡുകൾ വെള്ളത്തിനടിയിൽ; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
  • ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ ലോറിക്ക് പിന്നിൽ കാറിടിച്ച് ബി.ജെ.പി നേതാവ് മരിച്ചു; ഡ്രൈവർ ഒളിവിൽ
  • ചവറ്റുകുട്ടയിലൊരു പ്രണയകാവ്യം! റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അപൂർവ്വ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വാര്‍ത്താവിഭാഗങ്ങള്‍

BengaluruVartha © 2026