തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളുടെ പരാജയ൦; പുതിയ തീരുമാനവുമായി നയന്‍താര!

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. മികച്ച ആരാധക പിന്തുണയുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എന്നാല്‍, തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയ൦ താരത്തെയിപ്പോള്‍  പുതിയൊരു തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്. നിലവില്‍ 6 കോടി രൂപ പ്രതിഫലം വാങ്ങുന്ന നയന്‍താര തന്‍റെ പ്രതിഫലത്തുക കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായാണ് സൂചന. താരത്തിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ‘വിശ്വാസം’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും അതിന് ശേഷം പുറത്തിറങ്ങിയ കൊലൈയുതിര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍, ഐറ എന്നീ മൂന്ന് ചിത്രങ്ങളും പരാജയമായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി മൂന്ന് ചിത്രങ്ങള്‍ കൂടി നയന്‍‌താരയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമ, വിജയ്‌ നായകനായ ബിഗില്‍, ചിരഞ്ജീവിയുടെ സ്യീരാ എന്നിവയാണ് നയന്‍‌താരയുടെ പുതിയ ചിത്രങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us