ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം. വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. ലൈംഗികാരോപണക്കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ഹോക്കി സ്റ്റേഡിയത്തിന് സമീപം നടത്തിയ പ്രതിഷേധ പരിപാടിയിൽ ഗൊഗോയിക്കെതിരേയുള്ള പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഒക്ടോബറിൽ രണ്ടുദിവസങ്ങളിലായി ചീഫ് ജസ്റ്റിസ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുംകാട്ടി സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തരസമിതി റിപ്പോർട്ട് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts