ബി.ബി.എം.പി.യെ കൊണ്ട് കഴിയാത്ത പണി ട്രാഫിക് പോലീസ് തന്നെ ഏറ്റെടുത്തു;റോഡിലെ കുഴികള്‍ നേരെയാക്കാന്‍ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസുകാര്‍;കയ്യടിച്ച് നഗരം.

ബെംഗളൂരു: നഗരത്തില്‍ വാഹനമോടിക്കുന്ന നമ്മളില്‍ നല്ലൊരു വിഭാഗം ആളുകള്‍ക്കും അറിയാവുന്ന ബെംഗളൂരു ട്രാഫിക് പോലീസ് എന്തെന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും നമ്മുടെ കയ്യില്‍ നിന്ന് ചെറിയ തുകകള്‍ വരെ കൈ കൂലി ആയി വാങ്ങുന്നവര്‍ എന്ന നിലക്കാണ്.

അത് ഹെല്‍മെറ്റ്‌ രഹിത യാത്രയാകട്ടെ,ലൈസെന്‍സ് ഇല്ലാത്ത യാത്രയാകട്ടെ മറ്റെന്തോ ആകട്ടെ,

എന്നാല്‍ ബെംഗളൂരു ട്രാഫിക് പോലീസിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ കുറച്ചു ദിവസമായി നഗരത്തിലെ പ്രധാനം ചര്‍ച്ചാ വിഷയം.അവരുടെ ജോലി അല്ലാതെ ഇരുന്നിട്ട് പോലും റോഡ്‌ ശരിയാക്കുന്ന ജോലി ഒരു പരിധി വരെ ബെംഗളൂരു ട്രാഫിക് പോലീസ് ഏറ്റെടുത്തിരിക്കുകയാണ് എന്ന് തന്നെ പറയാം,കഴിഞ്ഞ ഒരാഴ്ചയായി ഹോസുര്‍ റോഡ്‌ അടക്കം ഉള്ള പ്രധാനപ്പെട്ട റോഡുകളിലെ കുഴികള്‍ നീക്കം ചെയ്യുന്ന തിരക്കില്‍ ആണ് ട്രാഫിക് പോലീസുകാര്‍.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ബെംഗളൂരു മഹാ നഗര പാലികെ (ബി ബി എം പി ) ചെയ്യേണ്ട ഈ ജോലി കഴിഞ്ഞ ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടു പോലും അവര്‍ക്ക് മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല,ഓരോ ആഴ്ചയിലും കുഴികളുടെ എണ്ണത്തെ കുറിച്ച് ഹൈകോടതി ഓര്‍മ്മിപ്പിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു,കഴിഞ്ഞ സര്‍ക്കാര്‍ റോഡിലെ കുഴികള്‍ റിപ്പോര്‍ട്ട് ചെയ്യുനതിനായി മൊബൈല്‍ ആപ്പ് വരെ പുറത്തിറക്കിയിരുന്നു.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

അതെ സമയം ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഇത്തരത്തില്‍ ഉള്ള നടപടി നഗരത്തില്‍ ജീവിക്കുന്നവരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.രണ്ടാഴ്ച മുന്‍പ് റോഡിലെ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായപ്പോള്‍ ട്രാഫിക് പോലീസുകാര്‍ സ്വയം വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്ന വീഡിയോകള്‍ വൈറല്‍ ആയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts