ലൂസിഫര്‍ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഇറങ്ങിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫറിന്‍റെ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍ എത്തും.

ഈ വിവരം പൃഥിരാജ് തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ലൂസിഫറിന്‍റെ തമിഴ് ഡബ് വേര്‍ഷന്‍ റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്.

മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രം എല്ലാ കളക്ഷന്‍ റെക്കോഡുകളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നുമാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍, തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ് ഛായാഗ്രഹണം സുജിത്ത് വാസുദേവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts