30 പൂച്ചകളെ പിടിക്കാന്‍ ഒരു ലക്ഷം രൂപ കരാര്‍!

ബെംഗളൂരു : 30 പൂച്ചകളെ പിടിക്കാന്‍ കരാര്‍ തുക ഒരു ലക്ഷം രൂപ.സംഭവം ഇവിടെ തന്നെയാണ്.രാജ്ഭവനിലെ ശല്യക്കാരായ പൂച്ചകളെ പിടിക്കാൻ ഒരു ലക്ഷം രൂപയ്ക്കു കരാർ നൽകി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) മാതൃകയായി!

അലഞ്ഞു നടക്കുന്ന മുപ്പതോളം പൂച്ചകൾ മാസങ്ങളായി ശല്യമുണ്ടാക്കുന്നെന്നു രാജ്‌ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പ് കരാർ ക്ഷണിച്ചത്.

അക്രമസ്വഭാവം കാണിക്കുന്ന പൂച്ചകൾ ഗവർണർ നടക്കാനിറങ്ങുമ്പോഴും മറ്റും പ്രയാസമുണ്ടാക്കുന്നെന്നും ഗവർണറുടെയും വിവിഐപികളുടെയും ഔദ്യോഗിക വസതിയിലും മറ്റും വിസർജനം നടത്തുന്നെന്നും പരാതിയുയർന്നിരുന്നു.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

ഇവിടത്തെ വളർത്തുനായയെ പൂച്ചകൾ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. പൂച്ചയൊന്നിനു ഏകദേശം 3000 രൂപയാണു കരാറുകാർ ആവശ്യപ്പെട്ടത്.

രാജ്ഭവനിൽ നിന്നു പൂച്ചകളെ പിടികൂടാൻ വിദഗ്ധരുടെ സഹായം വേണ്ടിവരുമെന്നും ഇവയെ കൊണ്ടുപോകാൻ വാഹനങ്ങൾ വാടകക്കെടുക്കേണ്ടി വരുമെന്നും മറ്റുമാണ് കരാറുകാരന്‍ ഉയര്‍ത്തുന ന്യായം.

അതേസമയം, ജീവികളെ പിടികൂടാൻ തുക പെരുപ്പിച്ചു കാട്ടിയെന്നു ബോധ്യമായാൽ കരാർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ഫയൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us