ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ടൊവിനൊയെ കണ്ട് ആരാധകര്‍ ഞെട്ടി!!

കൊച്ചി: ഓസ്‌കാര്‍ പുരസ്‌കാര വേദിയിലിരിക്കുന്ന ടൊവിനൊയെ കണ്ട് ആരാധകര്‍ ഞെട്ടി! ടോവിനൊ എങ്ങനെ ഓസ്കര്‍ വേദിയിലെത്തിയെന്നാണോ?  തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്‍റെ പോസ്റ്ററാണ് ടോവിനൊ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്.

91ാമത് ഓസ്‌കാര്‍ പ്രഖ്യാപന൦ നടക്കുന്ന ഇന്ന് തന്നെ പോസ്റ്റര്‍ പങ്ക് വെച്ചാണ് ടോവിനൊ ആരാധകരെ ഞെട്ടിച്ചത്. ഓസ്‌കാര്‍ വിജയികള്‍ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് താര൦ തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്‍റെ പ്രമേയം.

കഴിഞ്ഞ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തില്‍ ചലച്ചിത്ര സംവിധായകന്‍റെ വേഷത്തില്‍ ടൊവിനോയെത്തുമ്പോള്‍ നായികയായ പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ അനു സിത്താര എത്തുന്നു. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബിജിബാലാണ്  സംഗീത സംവിധാനം. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് കൂടിയായ റസൂല്‍ പൂക്കുട്ടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us