ബാലവേല:കുട്ടികളെ രക്ഷപ്പെടുത്തി.

ബെന്ഗലൂരു: ബാല വേലയ്ക്കു നിയോഗിച്ച നിലയില്‍ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ കുട്ടികളെ രക്ഷപ്പെടുത്തി.തോട്ടം ഉടമയും മകനും അറസ്റ്റില്‍.ബെന്ഗലൂരുഗ്രാമ ജില്ലയായ ഹോസ്കൊട്ട യില്‍ ആണ് സംഭവം.മൂന്നു ഏക്കറോളം വരുന്ന പച്ചക്കറി കൃഷിയിടത്തില്‍ പൊരിവെയിലത്ത് പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികളെ കഠിനമായി ജോലി ചെയ്യിച്ചു വരികയായിരുന്നു തോട്ടം ഉടമ.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും കര്‍ണാടക യിലെ രാമനഗര യില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കിയാണ്‌ രണ്ടു മാസം മുന്‍പ് കുട്ടികളെ കൊണ്ടുവന്നത് എന്ന് തോട്ടം ഉടമ പറഞ്ഞു.പത്തിനും പതിനഞ്ചിനും ഇടയിലുള്ള ഇരുപതോളം കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാ രഹസ്യ വിവരത്തെ തുടര്‍ന്ന് സന്നദ്ധ സംഘടനയായ ഇന്റര്‍നാഷനല്‍ ജസ്റ്റിസ്‌ മിഷന്‍ ഹോസ്കോട്ടേ പോലീസിന്റെ സഹായത്തോടെ ആണ് കുട്ടികളെ രക്ഷിച്ചത്‌.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ഭക്ഷണവും വെള്ളവും നല്‍കാതെ 15 മണിക്കൂര്‍ നേരം തുടര്‍ച്ചയായി കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നു.ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഈ കുട്ടികളെ തോട്ടത്തിലെ വലം സംഭരണ ശാലയില്‍ ആണ് പാര്‍പ്പിച്ചിരുന്നത്.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

കൂടെ ജോലിചെയ്തിരുന്ന കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.രക്ഷപ്പെടുത്തിയ കുട്ടികളെ ,നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts