ടീസർ: “പവിയേട്ടന്‍റെ മധുരചൂരൽ”: നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!

ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പവിയേട്ടന്‍റെ മധുരചൂരലിന്‍റെ ടീസര്‍ പുറത്തുവിട്ടു.

ജയസൂര്യ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. തിരക്കഥ കൊണ്ടുള്ള ചൂരല്‍ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടൻ -പവിയേട്ടന്‍റെ മധുരച്ചൂരല്‍- ടീസര്‍ പങ്ക് വെച്ചുക്കൊണ്ട് ജയസൂര്യ കുറിച്ചു.

ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രസകരമായ ടീസറിന് മികച്ച സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്‌ടയായ ശ്യാമളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.

ശ്രീനിവാസനൊപ്പം ലെന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവൻ, നന്ദു പൊതുവാൾ, ഹരിശ്രീ അശോകന്‍, ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ് നിര്‍വഹിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് സി രഘുനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്.  എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, കെ എസ് ചിത്ര, വൃന്ദ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us