മലയാളിയായ ഗൌതം കൃഷ്ണ വധം:അന്വേഷണത്തില്‍ വന്‍ പുരോഗതി;പ്രതികളെ ഗൌതമിന്റെ സുഹൃത്ത്‌ തിരിച്ചറിഞ്ഞു;കുത്തിയത് മൊബൈലും പണവും അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതിനാല്‍.

ബെംഗളൂരു: നഗരത്തില്‍ വച്ച് മലയാളി യുവാവ്‌ ഗൌതം കൃഷ്ണയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നു പേരെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സുഹൃത്തും ചേര്‍ത്തല അരൂര്‍ സ്വദേശിയുമായ വൈശാഖ്  തിരിച്ചറിഞ്ഞു.

ഭാരതീയ നഗര്‍ സ്വദേശി മുഹമ്മദ്‌ ജബീര്‍ (19),ആണ് ഗൌതമിനെ കുത്തിയത് എന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.കൂടെ പിടിയിലായ മുഹമ്മദ്‌ അബ്ബാസ്‌ (19) ,ഇക്ബാല്‍ അഹമ്മദ് എന്നിവര്‍ നിരവധി മോഷണകെസുകളില്‍ പ്രതികളാണ്.മൂന്നു പ്രതികളെയും സംഭവ സ്ഥലത്ത് കൊണ്ടുപോയി ഉപ്പാര്‍ പെട്ട് പോലീസ് കേസ് തെളിവെടുത്തു.

  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘

അക്രമി സംഘം ഗൌതമിനോടും സുഹൃത്തിനോടും മൊബൈലും പണവും ആവശ്യപ്പെടുകയും അത് നല്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ആക്രമിക്കുകയും ആയിരുന്നു.ഗൌതമിന്റെ കയ്യില്‍ കുത്തി പ്പരിക്കെല്‍പ്പിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നും പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ നെഞ്ചില്‍ കുത്തേറ്റത് ആണെന്നും അവര്‍ മൊഴി നല്‍കി.

നഗരത്തില്‍ വന്നതിന്റെ മൂന്നാം ദിവസം ഒക്ടോബര്‍ 13 ന് രാത്രി ആണ് മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ചേര്‍ത്തല സ്വദേശി ഗൌതം കുത്തേറ്റു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us