ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ബ്രിഗേഡ് റോഡിൽ മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഉന്നത ഉദ്യോഗസ്ഥരുമായി കമ്മീഷണർ പരിശോധനയ്ക്കായി എത്തിയത്.
നിശ്ചിത സമയപരിധി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി. സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) ഉദ്യോഗസ്ഥരും പോലീസ് സംഘവും സംയുക്തമായി ബ്രിഗേഡ് റോഡിലെ ജനപ്രിയ പബ്ബുകളിലും റെസ്റ്റോറന്റുകളിലുമാണ് പരിശോധന നടത്തിയത്.
പബ്ബുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും മറ്റ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമാണ് മുൻഗണന നൽകിയതെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവയ്ക്ക് രാത്രി 1 മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. ഈ സമയം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഈ ലേറ്റ് നൈറ്റ് റേയിഡ് റെയ്ഡ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]