കന്നഡ മേഖലയിലെ കളസ താലൂക്കിലുള്ള പുറംനാട് ഗ്രാമത്തിലെ സ്വകാര്യ ഹോട്ടലിൽ വിളമ്പിയ വടയിൽ ചത്ത പല്ലിയെ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നെത്തിയ ആറംഗ വിനോദസഞ്ചാരികളുടെ സംഘത്തിനാണ് അശുചിത്വവും അപായകരവുമായ രീതിയിൽ തയ്യാറാക്കിയ ഭക്ഷണം ലഭിച്ചത്. വടയുടെ പകുതിയോളം കഴിച്ച ശേഷമാണ് അതിനുള്ളിൽ ചത്ത പല്ലി കിടക്കുന്നത് സംഘത്തിലുണ്ടായിരുന്ന അഭിഷേക് എന്ന യുവാവ് കണ്ടത്.
കുട്ടികളടക്കം സംഘത്തിലുണ്ടായിരുന്നവർ ഭക്ഷണം കഴിച്ചതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിൽ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ചെങ്കിലും ഹോട്ടൽ ഉടമ നഷ്ടപരിഹാരം നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. തുടർന്ന് തർക്കമുണ്ടാവുകയും പണം നൽകില്ലെന്ന് വ്യക്തമാക്കിയ വിനോദസഞ്ചാരികൾ അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസിന്റെ സഹായത്തോടെ കുട്ടികളടക്കം ആറുപേരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക പരിശോധനകൾക്ക് വിധേയരാക്കി. ഭാഗ്യവശാൽ ആരുടെയും ആരോഗ്യനിലയിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തുടർന്ന് സംഘം ബെംഗളൂരുവിലേക്ക് മടങ്ങി. സംഭവത്തിൽ കളസ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]