വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക (എസ്‌.ഐ.ആർ) പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) ഡ്യൂട്ടിയിലായിരുന്ന അധ്യാപിക കടുത്ത ജോലിസമ്മർദ്ദത്തെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ചു. കുറുബറഹള്ളി ഗവൺമെന്റ് സ്കൂളിലെ അധ്യാപികയായ ശമന്തകുമാരി (44) ആണ് മരിച്ചത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു.

ഡ്യൂട്ടിയിലെ കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് ശമന്തകുമാരി വീട്ടുകാരോട് സങ്കടം പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ജോലിഭാരം കാരണം ഇവരുടെ രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിക്കുകയും കടുത്ത പനി ബാധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

എസ്‌.ഐ.ആർ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ദിവസങ്ങൾക്ക് മുൻപ് തുംകൂറിൽ എസ്‌.ഐ.ആർ പ്രക്രിയയുടെ വി.എ.ഒ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഭുവന എന്ന ഉദ്യോഗസ്ഥയും മരണപ്പെട്ടിരുന്നു. ഹുള്ളനഹള്ളിയിലെ വില്ലേജ് അക്കൗണ്ടന്റായ ഭുവന, എസ്‌.ഐ.ആർ ഡ്യൂട്ടി നോട്ടീസിനെ തുടർന്ന് നിയുക്ത സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. തുംകൂർ താലൂക്കിലെ ഗുലൂരിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭുവനയെ തുംകൂരിലെ സിദ്ധഗംഗ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുംകൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. വോട്ടർ പട്ടിക പരിഷ്കരണ ഡ്യൂട്ടിയിലെ കടുത്ത നിർബന്ധങ്ങളും സമ്മർദ്ദങ്ങളും ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts