തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കർണാടക-ആന്ധ്രാപ്രദേശ് അതിർത്തി പങ്കിടുന്ന റായ്ച്ചൂർ താലൂക്കിലെ ഗില്ലെസുഗൂരിനു സമീപം തുംഗഭദ്ര നദിക്ക് കുറുകെയുള്ള സ്റ്റീൽ പാലം ഭാഗികമായി തകർന്നു. പാലത്തിന്റെ മുകൾഭാഗത്തെ പ്രധാന ഇരുമ്പ് കമ്പി പെട്ടെന്ന് പൊട്ടി വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.

റായ്ച്ചൂറിനെയും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മന്ത്രാലയത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സംഭവം നടന്നത്. പാലത്തിന്റെ ഭാഗം തകർന്നതിനെ തുടർന്ന് ഈ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

സംഭവമറിഞ്ഞ് ആന്ധ്രാപ്രദേശിലെ മാടവാരം പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് തകരാറിലായ ഇരുമ്പ് കമ്പികൾ താത്കാലികമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts