ബെംഗളൂരു: വെബ്‌സൈറ്റ് വഴി പെൺകുട്ടികളുണ്ടെന്ന് കാട്ടി വാഗ്ദാനം നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും കവർന്ന 11 അംഗ സംഘത്തെ ബെംഗളൂരു സി.സി.ബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) പോലീസ് അറസ്റ്റ് ചെയ്തു. ചേതൻ, മനു, ഷാബു, മഞ്ജുനാഥ്, ജയകുമാർ, അരുൺ കീർത്തി, കാന്ത രാജു, സന്ദീപ് എന്നിവരടക്കം രണ്ടു സ്ത്രീകളും ഒൻപത് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പിടിയിലായത്.
പ്രത്യേക വെബ്‌സൈറ്റിൽ പെൺകുട്ടിയുടെ ചിത്രം നൽകി പരസ്യം നൽകിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നത്. ഇത് വിശ്വസിച്ച് എച്ച്.ആർ.ബി.ആർ ലേഔട്ടിൽ നിന്നും പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെയാണ് പ്രതികൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തട്ടിക്കൊണ്ടുപോയത്.
യുവതിയെ കാണുന്നതിന് മുൻപ് തന്നെ സിനിമാറ്റിക് സ്റ്റൈലിൽ ഓട്ടോയിൽ കയറ്റി തട്ടിക്കൊണ്ടുപോയ സംഘം, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറക്കി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ജീവന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം, സ്വർണ്ണമാല, മൊബൈൽ ഫോൺ എന്നിവ കവർന്ന ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ബി വിമെൻ പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ (WPW) വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അറസ്റ്റിലായവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകൾ, നാല് ഇരുചക്രവാഹനങ്ങൾ, 13 മൊബൈൽ ഫോണുകൾ, കവർന്ന പണം എന്നിവ പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]