കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: വാഹനയാത്രയ്ക്കിടെ നാം കാട്ടുന്ന ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. യാത്രക്കാർ സാധാരണയായി കാറിന്റെ ഫ്ലോറിൽ അലസമായി ഇടുന്ന വെള്ളക്കുപ്പികൾ ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങി അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഓർമ്മിപ്പിച്ചു.

വാഹനം ഓടിക്കുന്നതിനിടയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം വരുമ്പോൾ, ഫ്ലോറിലുള്ള കുപ്പികൾ ഉരുണ്ട് ബ്രേക്ക് പെഡലിന് താഴെ കുടുങ്ങിയേക്കാം. ഇത് ബ്രേക്ക് പൂർണ്ണമായി അമർത്തുന്നതിന് തടസ്സമാവുകയും കൃത്യസമയത്ത് വാഹനം നിർത്താൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈവർ എത്ര പരിശ്രമിച്ചാലും ബ്രേക്ക് പ്രവർത്തിക്കാത്തത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

വെള്ളക്കുപ്പികൾക്ക് പുറമെ ജ്യൂസ് ബോട്ടിലുകൾ, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ തുടങ്ങിയവയും ഇത്തരത്തിൽ അപകടകാരികളാണ്. വാഹനം പെട്ടെന്ന് വെട്ടിക്കുകയോ ബ്രേക്ക് ചെയ്യുകയോ ചെയ്യുമ്പോഴാണ് ഇവ ഡ്രൈവറുടെ കാലിനടിയിലേക്ക് നീങ്ങുന്നത്. ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും അതീവ ജാഗ്രത പുലർത്തുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും സുരക്ഷിത യാത്രയ്ക്കായി സാധനങ്ങൾ കൃത്യമായ സ്ഥലങ്ങളിൽ മാത്രം സൂക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts