കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ഔട്ട്‌ലെറ്റുകൾ വഴിയാണ് ഇതിന്റെ വിതരണം നടക്കുക. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ ബ്രാന്റ് പുറത്തിറക്കുന്നത്.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലാണ് ‘മിന്നൽ മാജിക്’ ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയ്‌സ് മദ്യം നിർമ്മിക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വിപണിയിലെ വില. എം.എം (MM) എന്ന ചുരുക്കപ്പേരിലാകും ഈ ബ്രാന്റ് അറിയപ്പെടുക.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് നിർദ്ദേശിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് അത് ‘മിന്നൽ മാജിക്’ എന്ന് മാറ്റുകയായിരുന്നു. വിതരണം ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ ഔട്ട്‌ലെറ്റുകളിൽ മദ്യം ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
[masterslider id="10"]

Related posts

Click Here to Follow Us