തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത് കാന്ത് (31) ഹൈദരാബാദിലുണ്ടായ കാറപകടത്തിൽ അന്തരിച്ചു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ അപകടത്തിൽ ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു. ഭരത് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

‘ടെനന്റ്’ , ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് സിനിമകളിലൂടെയും ശ്രദ്ധേയമായ വെബ് സീരീസുകളിലൂടെയും ഭരത് കാന്ത് പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹം വളരെ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 40,000-ത്തോളം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന് യൂട്യൂബിലും വലിയൊരു ആരാധകവൃന്ദമുണ്ട്. ഭരത് കാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തെലുങ്ക് സിനിമാ ലോകവും സോഷ്യൽ മീഡിയ കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts