‘കണ്ണാടി നോക്കി’ ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ ‘വേറെ ലെവൽ’!

ബെംഗളൂരു: നഗരത്തിലെ സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ചുവരുകളിൽ പരസ്യമായി മൂത്രമൊഴിക്കുന്നത് തടയാൻ പുതിയ പരീക്ഷണവുമായി അധികൃതർ. മൂത്രമൊഴിക്കാൻ എത്തുന്നവർക്ക് സ്വന്തം മുഖം തന്നെ കാണാൻ പാകത്തിൽ ഭിത്തിയിൽ വലിയ സ്റ്റീൽ കണ്ണാടികൾ സ്ഥാപിച്ചാണ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഈ വിചിത്രമായ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

കണ്ണാടികൾ സ്ഥാപിച്ചതോടെ ഈ ഭാഗത്തെ ദുർഗന്ധത്തിന് ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലജ്ജ തോന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ ഐഡിയ കൊണ്ടുവന്നവർക്ക് നോബൽ സമ്മാനം നൽകണമെന്നും ഇത് ഏറെ പ്രായോഗികമാണെന്നും ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇതിനെ പരിഹസിക്കുന്നവരും കുറവല്ല.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

നഗരങ്ങളിൽ പൊതുശൗചാലയങ്ങളുടെ അഭാവമാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് കാരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം. ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന് പകരം ഇത്തരം വിദ്യകൾ കാണിക്കുന്നത് പരിഹാസ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 100 മീറ്റർ ചുറ്റളവിൽ തന്നെ നാല് പൊതുശൗചാലയങ്ങൾ ഉണ്ടെന്നും എന്നിട്ടും റോഡരികിൽ തന്നെ മൂത്രമൊഴിക്കാൻ ആളുകൾ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും മറുഭാഗം വാദിക്കുന്നു.

കണ്ണാടികൾ അധികകാലം അവിടെ കാണില്ലെന്നും സാമൂഹ്യവിരുദ്ധർ അത് അടിച്ചുതകർക്കാൻ സാധ്യതയുണ്ടെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കേവലം കണ്ണാടി സ്ഥാപിച്ചത് കൊണ്ട് മാത്രം മാറ്റമുണ്ടാകില്ലെന്നും കൃത്യമായ പിഴ ഈടാക്കുകയും ശുചിത്വത്തെക്കുറിച്ച് സ്കൂൾ തലം മുതൽ ബോധവൽക്കരണം നടത്തുകയും വേണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏതായാലും മൈസൂരുവിലെ ഈ ‘കണ്ണാടി പരീക്ഷണം’ വിജയിക്കുമോ എന്ന കാത്തിരിപ്പിലാണ് നഗരവാസികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts