ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29-കാരനായ യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 53-ലെ വാടക ഫ്ലാറ്റിലായിരുന്നു സംഭവം. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ രോഹിതിനെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രോഹിതിനൊപ്പം ഓഫീസിൽ പോകാറുള്ള സഹപ്രവർത്തകൻ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഫ്ലാറ്റിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ രോഹിത് കട്ടിലിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മുറിയിൽ നിന്ന് വിവിധ ലൈംഗിക ഉത്തേജന മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും ഒഴിഞ്ഞ കവറുകൾ പോലീസ് കണ്ടെടുത്തു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

സംഭവ ദിവസം രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ യുവതി എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം മൂലം ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളും കണ്ടെടുത്ത മരുന്നുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts