ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന ടി.സി.എസ് വേൾഡ് 10കെ മാരത്തോണിൽ പങ്കെടുക്കുന്നവർക്കായി നമ്മ മെട്രോ സർവീസുകൾ ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിക്കും. മാണേക്ഷാ പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും യാത്ര എളുപ്പമാക്കുന്നതിനാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) സർവീസുകളിൽ മാറ്റം വരുത്തിയത്.

ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബൊമ്മസാന്ദ്രയിൽ നിന്നും 3.20-ന് മാദാവരയിൽ നിന്നും ആദ്യ ട്രെയിനുകൾ പുറപ്പെടും. വൈറ്റ്ഫീൽഡ് (കാടുഗോഡി), സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് 3.30-നും ചല്ലഘട്ടയിൽ നിന്ന് 3.35-നുമാണ് സർവീസുകൾ ആരംഭിക്കുക.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

സർവീസുകളുടെ ഇടവേളകളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഒരു മണിക്കൂർ 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും. തുടർന്ന് രാവിലെ 7 മണി വരെ അരമണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്. 7 മണിക്ക് ശേഷം സാധാരണ ഞായറാഴ്ചകളിലെ സമയക്രമം അനുസരിച്ച് മെട്രോ ട്രെയിനുകൾ ഓടുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
[masterslider id="10"]

Related posts