മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌കരിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ. യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാരം സുരക്ഷാ ഭീഷണികളും പ്രക്ഷോഭ സാധ്യതകളും കണക്കിലെടുത്താണ് നീളുന്നത്. ഫെബ്രുവരി 28-നായിരുന്നു 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്.

നേതാവിന്റെ ജന്മനാടായ മഷ്ഹദ് നഗരത്തെയാണ് അന്ത്യവിശ്രമസ്ഥലമായി അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് താരതമ്യേന സുരക്ഷിതമാണെന്നതും തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്നതും മഷ്ഹദിനെ തിരഞ്ഞെടുക്കാൻ കാരണമായി. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം സ്ഥിതി ചെയ്യുന്ന ഇവിടെ കനത്ത സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

1989-ൽ ആയത്തുല്ല റുഹോള ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. എന്നാൽ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ഒത്തുചേരൽ വലിയ വെല്ലുവിളിയാണെന്ന് ഇറാൻ ഭരണകൂടം വിലയിരുത്തുന്നു. വൻ ജനക്കൂട്ടം പ്രതിഷേധങ്ങളിലേക്ക് തിരിയാനുള്ള സാധ്യതയും ഇസ്രയേലിന്റെ ഭാഗത്തു നിന്നുള്ള തുടർച്ചയായ ഭീഷണികളും കാരണമാണ് സംസ്‌കാര ചടങ്ങുകൾ അനിശ്ചിതമായി നീളുന്നത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts