ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ബെംഗളുരു: വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി തുടങ്ങി.

മൈസൂരു, ബത്തേരി വഴിയായിരിക്കും സര്‍വീസ്. നിലവില്‍ വിമാനത്താവളത്തില്‍ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്കാണു കര്‍ണാടക ഫ്‌ലൈ ബസ് സര്‍വീസ് നടത്തുന്നത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മൈസുരുവിലേക്കു പ്രതിദിനം 9, മറ്റിടങ്ങളിലേക്കു 2 സര്‍വീസുകള്‍ വീതമാണു നടത്തുന്നത്. വോള്‍വോയുടെ എസി സീറ്റര്‍ ബസുകളാണ് ഉപയോഗിക്കുന്നത്.

കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു സമീപകാലത്തു സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts