ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

കെ.എസ്.ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന രാജധാനി എക്സ്പ്രസിന്റെ പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതൽ പുതുക്കിയ പ്ലാറ്റ്‌ഫോം ക്രമീകരണങ്ങൾ നിലവിൽ വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) അറിയിച്ചു.

പ്രവർത്തനപരമായ കാരണങ്ങളാലാണ് ട്രെയിനുകളുടെ പ്ലാറ്റ്‌ഫോമുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് 22691-ാം നമ്പർ കെ.എസ്.ആർ ബെംഗളൂരു-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ഇനി മുതൽ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് പകരം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നായിരിക്കും യാത്ര തിരിക്കുക.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

രാജധാനി എക്സ്പ്രസിന്റെ മാറ്റത്തെത്തുടർന്ന് കർണാടക എക്സ്പ്രസിന്റെ പ്ലാറ്റ്‌ഫോമിലും മാറ്റം വരുത്തിയിട്ടുണ്ട്. 12627-ാം നമ്പർ കെ.എസ്.ആർ ബെംഗളൂരു-ന്യൂഡൽഹി കർണാടക എക്സ്പ്രസ് ഇനി മുതൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് പകരം രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
[masterslider id="10"]

Related posts

Click Here to Follow Us