എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം

ബെംഗളൂരു: ആഗോള പ്രതിസന്ധിയെത്തുടർന്ന് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഇൻഡക്ഷൻ സ്റ്റൗവുകളുടെ ഉപയോഗം വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ബാംഗ്ലൂർ വൈദ്യുതി വിതരണ കമ്പനി (BESCOM). ഉപകരണങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ബെസ്കോം മുന്നറിയിപ്പ് നൽകുന്നു.

ഇൻഡക്ഷൻ സ്റ്റൗ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ.

ISI മുദ്രയുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ (3 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിൽ) സ്റ്റൗവുകൾ മാത്രം തിരഞ്ഞെടുക്കുക.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ഓട്ടോമാറ്റിക് ഓഫ്, ചൈൽഡ് ലോക്ക് എന്നീ സൗകര്യങ്ങളുള്ളവ വാങ്ങുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. 3-പിൻ പ്ലഗ് ഉള്ളവ ഉറപ്പാക്കുക.

ഇൻഡക്ഷൻ സ്റ്റൗവിനായി കുറഞ്ഞത് 15A ശേഷിയുള്ള പ്രത്യേക സോക്കറ്റ് ഇൻസ്റ്റാൾ ചെയ്യണം. വീടിന്റെ വയറിംഗ് തകരാറിലാണെങ്കിലോ എർത്തിംഗ് കൃത്യമല്ലെങ്കിലോ സ്റ്റൗ ഉപയോഗിക്കരുത്.

കമ്പിവേലി വൈദ്യുതീകരിക്കുന്നത് കുറ്റകരം
വന്യമൃഗങ്ങളെ തടയാൻ കൃഷിയിടങ്ങളിലെയും മറ്റും കമ്പിവേലികൾ വൈദ്യുതീകരിക്കുന്നതിനെതിരെ ബെസ്കോം കർശന മുന്നറിയിപ്പ് നൽകി. ഇത് നിയമവിരുദ്ധവും മനുഷ്യജീവനും വന്യജീവികൾക്കും ഒരുപോലെ ഭീഷണിയുമാണ്. 2003-ലെ ഇന്ത്യൻ വൈദ്യുതി നിയമപ്രകാരം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

വൈദ്യുതി സംബന്ധമായ എന്തെങ്കിലും അപകടങ്ങളോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബെസ്കോമിന്റെ 24×7 ഹെൽപ്പ് ലൈൻ നമ്പറായ 1912-ൽ വിളിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts